‘മതേതരത്വം ഇന്ത്യയുടെ മതം’ എസ്. വൈ. എസ് കൊയിലാണ്ടിയില്‍ സംവാദം സംഘടിപ്പിച്ചു
കൊയിലാണ്ടി: സ്വാതന്ത്രദിനത്തിന്റെ 75 – വാര്‍ഷികത്തിന്റെ ഭാഗമായി എസ്. വൈ. എസ് സംസ്ഥാന ഭാഗമായി സംഘടിപ്പിക്കുന്ന മതേതരത്വം ഇന്ത്യയുടെ മതം എന്ന വിഷയത്തില്‍ കൊയിലാണ്ടിയില്‍ നടന്ന സംവാദം എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു.
അബ്ദുറഹ്മാന്‍ ഹൈതമി അധ്യക്ഷത വഹിച്ചു. എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി വിഷയം അവതരിപ്പിച്ചു. സി. അശ്വിന്‍ ദേവ, അരുണ്‍ മണമല്‍, സമദ് പൂക്കാട്, എന്‍. വി. ബാലകൃഷ്ണന്‍, അബ്ദുറസാക്ക് റഹ്മാനി, എം. കെ. സുരേഷ് ബാബു, അഹമ്മദ് ഫൈസി കടലൂര്‍, സി. പി. എ സെലാം, അഹമ്മദ് ദാരിമി, അന്‍സാര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.






