കൊയിലാണ്ടിയിൽ ബഡ്‌സ് വാരാചരണത്തിന് തുടക്കം

കൊയിലാണ്ടി നഗരസഭയ്ക്ക് കീഴിൽ ആഗസ്റ്റ് 16 വരെ നടക്കുന്ന ബഡ്‌സ് വാരാചരണത്തിന് തുടക്കമായി. കൊയിലാണ്ടി നഗരസഭ സൗഹൃദ ബഡ്‌സ് സ്കൂളിൽ സംഘടിപ്പിച്ച ബഡ്‌സ്‌ ഡേ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്‌ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു.

ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമായി ഫലവൃക്ഷത്തൈ നടീൽ ഉത്സവവും നടന്നു. വിദ്യാർത്ഥികളുടെ വീടുകളിലും പരിസരങ്ങളിലും സ്കൂൾ അങ്കണത്തിലും ഫലവൃക്ഷ തൈകൾ നട്ടു. ഭിന്നശേഷി മേഖലയിലെ പ്രശ്നങ്ങൾ പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കാൻ ക്യാമ്പയിനിലൂടെ സാധ്യമാകും. ഗൃഹസന്ദർശനം, കുടുംബ സംഗമം, സമാപന സമ്മേളനം ഉൾപ്പെടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.

ചടങ്ങിൽ സി ഡി എസ്‌ ചെയർപേഴ്സൺ ഇന്ദുലേഖ, മെമ്പർ സെക്രട്ടരി രമിത വി, ബ്ലോക്ക് കോർഡിനേറ്റർ രശ്മിശ്രീ, പി ടി എ പ്രസിഡന്റ് ഗിരീഷ് എന്നിവർ സംസാരിച്ചു.

കിഡ്സ് ഫുട്ബോള്‍ പരിശീലനം

കൊയിലാണ്ടി പാസ് ഫുട്ബോള്‍ നഴ്സറിയുടെ ആഭിമുഖ്യത്തില്‍ 6 വയസ്സു മുതല്‍ 9 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് അവസരം. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫേഡറേഷന്‍, എ എഫ് സി രജിസ്ട്രഷനോടെയാണ്, ഗ്രസ്സ് റൂട്ട് സിലബസില്‍ പരിശീലനം ആരംഭിച്ചിരിക്കുന്നത്… കുടുതല്‍ വിവരങ്ങള്‍ക്ക് 09447886797, 09846748335

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!