മേരി മാട്ടി മേരാ ദേശ് : വൃക്ഷതൈ നടീൽ പരിപാടി സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക സമാപനത്തോടനുബന്ധിച്ച് മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്ത് എം ജി എൻ ആർ ഇ ജി എ സെക്ഷന്റെ നേതൃത്വത്തിൽ മുചുകുന്ന് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.

മൂടാടി പഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ ശ്രീകുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജി എന്നിവർ വൃക്ഷതൈ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. മുചുകുന്ന് ഗവ കോളജ് എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി സിയ പഞ്ച്പ്രാൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീജ പട്ടേരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോഹനൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ, വാർഡ് മെമ്പർമാരായ, ലതിക, ലത, സുനിത, എം ജി എൻ ആർ ഇ ജി എ എ ഇ ജോഷിത, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.മുരളി കെ എം, ഓവർസിയർ അതുൽ, തൊഴിലുറപ്പ് തൊഴിലാളികൾ, എൻ എസ് എസ് വളന്റിയർമാർ, നെഹ്‌റു യുവ കേന്ദ്ര വളണ്ടിയർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!