പേരാമ്പ്ര ബഡ്‌സ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അഗ്‌നിരക്ഷാനിലയം സന്ദര്‍ശനം നടത്തി
സുരക്ഷയുടെ പാഠങ്ങള്‍ കണ്ടും കേട്ടും പഠിക്കാനായി അഗ്‌നിരക്ഷാനിലയം സന്ദര്‍ശനം നടത്തി, പേരാമ്പ്ര ബഡ്‌സ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍, ആഗസ്ത് 9 മുതല്‍ 16 വരെയായി നടത്തുന്ന ബഡ്‌സ് ഡേയുടെ ഭാഗമായാണ് ഫയര്‍ സ്‌റ്റേഷന്‍ സന്ദര്‍ശനം നടത്തിയത്.
സ്റ്റേഷന്‍ ഓഫീസ്സര്‍ സി. പി. ഗിരീശന്റെ നേതൃത്വത്തില്‍ അസി. സ്റ്റേഷന്‍ ഓഫീസ്സര്‍ പി. സി. പ്രേമന്‍, ഫയര്‍ & റെസ്‌ക്യു ഓഫീസ്സര്‍മാരായ കെ. ശ്രീകാന്ത്, ടി. ബബീഷ്, വി. വിനീത്, കെ. പി. വിപിന്‍, എം. കെ. ജിഷാദ് എന്നിവര്‍ കുട്ടികള്‍ക്ക് വേണ്ടി ക്ലാസ്സുകളും ഡെമോണ്‍സ്‌ട്രേഷനും നടത്തി. ടീച്ചര്‍മാരായ പ്രജുന, ഷിന്‍ജ, ശില്‍പ്പ എന്നിവര്‍ കുട്ടികള്‍ക്ക് ഒപ്പം മുണ്ടായിരുന്നു.