വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയായ കാട്ടുപൂച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരുക്കിയ കെണിയില്‍ വീണു
മൂടാടി നന്തി ബസാറില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയായ കാട്ടുപൂച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരുക്കിയ കെണിയില്‍ വീണു, ബുധനാഴ്ച രാവിലെയോടെയാണ് കാണുന്നത്. നന്തി സ്വദേശി നൗഫലിന്റെ വീട്ടിലെ കോഴികളെയും, താറാവിനെയും, മുയലുകളെയും കൊന്നതോടെയാണ് അജ്ഞത ജീവിക്കായി പ്രദേശവാസികളുടെ അവശ്യപ്രകാരം താമരശ്ശേരി വനംവകുപ്പ് ആര്‍.ആര്‍.ടി സംഘം കെണിയെരുക്കിയത്. വനംവകുപ്പ് ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാട്ടുപൂച്ചയെ ഏറ്റെടുത്ത് കൊണ്ട് പോയി.






