നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ട 11 ബൈക്കുകള്‍ ഇടിച്ചു തകര്‍ത്തു,താലൂക്കാശുപത്രിക്ക് മുന്നില്‍ ഒഴിവായത് വലിയ അപകടം
കൊയിലാണ്ടി: നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ ഇടിച്ചു തകര്‍ത്തു.11 ബൈക്കുകള്‍ തകര്‍ന്നു, ദുരന്തം ഒഴിവായി. ചൊവ്വാഴ്ച വൈകീട്ട് 6.45 ഓടെ ദേശീയ പാതയില്‍ താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് അപകടം.
കോഴിക്കോട് നിന്നും വടകരയിലെക്ക് പോവുകയായിരുന്നKL 18;9798 നമ്പര്‍ വാഗ് നര്‍ കാറാണ് ഇടിച്ചത്. കാര്‍ ഓടിച്ച ആള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു. പോലീസെത്തി കാര്‍ സ്റ്റേഷനിലെക്ക് മാറ്റി, നിരവധി പേര്‍ സഞ്ചരിക്കുന്ന ദേശീയ പാതയില്‍ വന്‍ അപകടമാണ് ഒഴിവാഴയത്. ബൈക്കുകള്‍ ദേശീയ പാതയില്‍ പാര്‍ക്ക് ചെയ്യുന്നത് മാറ്റാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.
ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ച സ്ഥലം ഇപ്പോള്‍ വെറുതെ കിടക്കുകയാണ് ആശുപത്രിയിലെക്കെത്തുന്നവരുടെ ബൈക്കുകള്‍ കോമ്പൗണ്ടിലെക്ക് മാറ്റാന്‍ നടപടി അവശ്യമാണ്.