വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റിനെ നീക്കി

കൊയലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് കെ.പി. ശ്രീധരനെ പദവിയിൽ നിന്ന് നീക്കിയതായി ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേക്ക് സസ്പെന്റ് ചെയ്തിട്ടുമുണ്ട്. ജില്ലാ കമ്മിറ്റി തീരുമാനിച്ച പ്രവർത്തനങ്ങൾ യൂണിറ്റിൽ നടപ്പാക്കാതിരിക്കൽ, നേതാക്കളെ പരസ്യമായി അധിക്ഷേപി ക്കൽ തുടങ്ങിയവയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായി നേതാക്കൾ പറഞ്ഞു. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് നടപടി.

താൽക്കാലിക സമിതി ഭാരവാഹികൾ: കെ. എം. രാജീവൻ (ചെയർമാൻ), കെ. കെ. ഫാറൂഖ് (വൈസ് ചെയർമാൻ), സഹീർ ഗാലക്സി (ജന.കൺവീനർ).
വാര്‍ത്താ സമ്മേളനത്തില്‍  ജിജി. കെ. തോമസ്, വി. സുനിൽകുമാർ, മണിയോത്ത് മൂസ, മനാഫ് കാപ്പാട് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!