മിഷന്‍ ഇന്ദ്രധനുഷ് 5.0 പന്തലായനി ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ യജ്ഞം ഉദ്ഘാടനം ചെയ്തു.
പന്തലായനി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രം തിരുവങ്ങൂരും നടത്തിയ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ യജ്ഞം കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഷീല അധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം കെ ടി എം കോയ, വാര്‍ഡ് മെമ്പര്‍ സജിത ഷെറി. എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ ജെ ഷീബ സ്വാഗതവും എച്ച് ഐ രാജേഷ് നന്ദിയും പ്രകടിപ്പിച്ചു.