ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആഗസ്ത് വിപ്ലവത്തിന്റെ പങ്ക് ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ചേമഞ്ചേരിയില്‍ സോഷ്യലിസ്റ്റ് പഠനവേദി സെമിനാര്‍ സംഘടിപ്പിക്കും

കൊയിലാണ്ടി: ആഗസ്ത് 9 ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ചേമഞ്ചേരിയില്‍ സോഷ്യലിസ്റ്റ് പഠനവേദി ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആഗസ്ത് വിപ്ലവത്തിന്റെ പങ്ക് ‘ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.
പൂക്കാട് എഫ് എഫ് ഹാളില്‍ നടക്കുന്ന പരിപടി മുതിര്‍ന്ന സോഷ്യലിസ്റ്റ് തമ്പാന്‍ തോമസ് ഉത്ഘാടനം ചെയ്യും. സെമിനാറില്‍ ഡോ. വര്‍ഗ്ഗീസ് ജോര്‍ജ് മോഡറേറ്റര്‍ ആകും, കെ വേണു, കല്‍പ്പറ്റ നാരായണന്‍, ഡോ. ഇ. ശ്രീജിത്ത്, വിജയരാഘവന്‍ ചേലിയ എന്നിവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ വി ടി വിനോദ്, കെ. പ്രദീപന്‍, വി. വി. മോഹനന്‍, രാമചന്ദ്രന്‍ മണാട്ട് എന്നിവര്‍ പങ്കെടുത്തു.








