പി കെ എസ് നന്തി മേഖല കൺവെൻഷൻ എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു

പി കെ എസ് നന്തി മേഖല കൺവെൻഷൻ എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ഏരിയാ പ്രസിഡൻ്റ് സുകുമാരൻ കെ. അവതരിപ്പിച്ചു
ഏരിയാ സെക്രട്ടറി കെ. ടി. ലിഗേഷ് , ഏരിയാ ട്രഷറർ പ്രമോദ് കെ. എം. എന്നിവർ സംസാരിച്ചു.
പുതിയ കമ്മറ്റി സെക്രട്ടറിയായി ടി. കെ. ഭാസ്ക്കരൻ, പ്രസിഡന്റായി പി. ശശി, ട്രഷററായി ജനാർദ്ദനൻ പി. കെ. , ജോ: സന്ധ്യ കെ. എം. ,വൈസ് പ്രസിഡൻ്റായി വേലായുധൻ പി. വി. കെ എന്നിവരെ കൺവെൻഷൻ തിരഞ്ഞെടുത്തു.
പി. ശശിയുടെ അദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷന് ടി. കെ. ഭാസ്ക്കരൻ സ്വാഗതവും, ജനാർദ്ദനൻ പി. കെ. നന്ദിയും പറഞ്ഞു.








