ഡിജിറ്റല്‍ വില്ലേജ് സിനിമയുടെ വ്യത്യസ്തമായ പ്രമോഷന് കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട് സ്വീകരണം നല്കി
കൊയിലാണ്ടി : റിലീസിന് മുന്നേയുള്ള വ്യത്യസ്തമായ പ്രമോഷന് പ്രചാരണത്തിന് കൊയിലാണ്ടി സാക്ഷ്യം വഹിച്ചത്. യുലിന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ഡിജിറ്റല്‍ വില്ലേജ് എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം ചിത്രത്തിന് കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയ ഉത്സവ് രാജീവ്, കേന്ദ്ര കഥാപാത്രം ചെയ്ത ഋഷികേശ് എന്നിവര്‍ കാസര്‍കോട് മുതല്‍ എറണാകുളം വരെ സംഘടിപ്പിച്ച പ്രചരണയാത്രയ്ക്ക് കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് കൊയിലാണ്ടി മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡില്‍ സ്വീകരണം നല്കി.
ആഗസ്റ്റ് 18ന് അറുപതോളം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന പുതുമുഖങ്ങളെ അണിനിരത്തിയുള്ള ഈ ചിത്രം ഏറെ പ്രതീക്ഷ നല്‍കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ക്യു എഫ് എഫ് കെ നല്കിയ സ്വീകരണം പ്രസിഡണ്ട് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു. ചിത്രത്തില്‍ അഭിനയിക്കുകയും ക്യു എഫ് എഫ് കെ അംഗവുമായ ശ്രീ. എസ് ആര് ഖാന്, മണിദാസ് പയ്യോളി, ഹരി ക്ലാപ്സ്, ആല്വിന്, ജനാര്ദ്ദനന് നന്തി, മകേശന്‍ നടേരി, ബബിത എന്നിവര്‍ സംബന്ധിച്ചു.
ചിത്രത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി ബസ്റ്റാന്‍ഡ് പരിസരത്തെ പൊതുജനങ്ങളുമായി അണിയറ പ്രവര്‍ത്തകര്‍ സംവദിച്ചു.