ജനനായകന്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ‘മരിക്കാത്ത ഓര്‍മ്മകള്‍’ സംഘടിപ്പിച്ചു

കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനനായകന്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ‘മരിക്കാത്ത ഓര്‍മ്മകള്‍’ സംഘടിപ്പിച്ചു. കൊയിലാണ്ടി സി. എച്ച്. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ. പി. സി. സി. നിര്‍വ്വാഹക സമിതിയംഗം പി. രത്‌നവല്ലി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു.

പി കെ അരവിന്ദന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. പി. സി. സി. നിര്‍വ്വാഹക സമിതിയംഗം മഠത്തില്‍ നാണുമാസ്റ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് മുരളീ തോറോത്ത്, അഡ്വ. കെ. വിജയന്‍, വി. വി. സുധാകരന്‍, വി. ടി. സുരേന്ദ്രന്‍ , അഡ്വ. കെ. സതീഷ്‌കുമാര്‍, നടേരി ഭാസ്‌കരന്‍, സുനില്‍ വിയ്യൂര്‍, മറുവട്ടംകണ്ടി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!