സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജില്ലാ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ്
സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള കോഴിക്കോട് ജില്ലാ ടീമിന്റെ പരിശീലന ക്യാമ്പിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ഓഗസ്റ്റ് ആറിന് രാവിലെ എഴിന് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
2010 ജനുവരി ഒന്നിനും 2011 ഡിസംബര്‍ 31നും ഇടയില്‍ ജനിച്ചവര്‍ ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം, ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം.






