ഉന്നത വിജയികൾക്കുള്ള അനുമോദനവും പുതിയ അധ്യയന വർഷത്തെ അക്കാദമിക തയ്യാറെടുപ്പിനുള്ള ഒരുക്കവും തുടങ്ങി

മേപ്പയ്യൂർ ഗവ: വൊക്കേഷൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും പുതിയ അധ്യയന വർഷത്തെ അക്കാദമിക തയ്യാറെടുപ്പിനുള്ള ഒരുക്കവും തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.100 ശതമാനം വിജയം നേടിയ സ്കൂളിനുള്ള മേപ്പയ്യൂർ പഞ്ചായത്തിൻ്റെ പുരസ്കാരം പ്രസിഡണ്ട് കെ. ടി. രാജൻ സ്കൂളധികൃതർക്ക് നൽകി.

ടി. സി. ഭാസ്കരൻ, നാഗത്ത് ശിവാനന്ദൻ വൈദ്യർ എന്നിവരുടെ പേരിലുള്ള ഉപഹാരം ഉന്നത വിജയികൾക്ക് നൽകി. തുടർന്ന് വിവിധ ക്ലബുകളുടെ ഉദ്ഘാടനം പ്രമുഖ മാന്ത്രികൻ ശ്രീജിത് വിയ്യൂർ നിർവഹിച്ചു. സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും നടന്നു.

ഉച്ചയ്ക്ക് ശേഷം ഹയർ സെക്കണ്ടറി, വിഎച്ച്എസ് സി വിദ്യാർത്ഥികൾക്കായുള്ള അക്കാദമിക്ക് ശില്പശാല ഒരുക്കം – 24, പ്രമുഖ മോട്ടിവേറ്റർ ഷാജൽ ബാലുശ്ശേരി നയിച്ചു. പി ടി എ പ്രസിഡണ്ട് എം. എം. ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇ. കെ. ഗോപി, എം. എം. അഷ്റഫ്, ഷെബീർ ജന്നത്ത്, രമ്യ എ. പി. , പി. പ്രശാന്ത്, നിഷിദ് കെ. , സന്തോഷ് സാദരം, എം. എം. അഷ്റഫ്, അർച്ചന യു. ആർ, ഇ. പ്രകാശൻ, മിനി കെ. പി, ദിവ്യ ആർ എസ്, ദിനേശ് പാഞ്ചേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!