വനിതകൾക്ക് ട്രാക്ടർ പരിശീലനം നൽകി
പന്തലായനി ബ്ലോക്കിലെ വനിതകൾക്ക് ട്രാക്ടർ പരിശീലനം നൽകി. മഹിളാ കിസാൻ സ്വശാക്തീകരൺ പരിയോജന കോഴിക്കോട് നോർത്ത് ഫെഡറേഷനും കിലയും സംയുക്തമായാണ് പരിശീലനം നൽകിയത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവഹിച്ചു. വാർഡ് മെമ്പർ തങ്കം അധ്യക്ഷത വഹിച്ചു.
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ഞാണംപൊയിലെ 11 വനിതകൾ ഉൾപ്പെട്ട വനിതാ ഗ്രൂപ്പിനാണു ട്രാക്ടർ പരിശീലനം നൽകിയത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ടി എം കോയ, എം കെ എസ് പി കോർഡിനേറ്റർ സിന്ധു, പരിശീലക പ്രജിഷ എന്നിവർ സംസാരിച്ചു.






