ഉമ്മൻചാണ്ടി മാനവികതയുടെ ഉപാസകൻ; കെ.പി.സി.സി. മെമ്പർ സി.വി.ബാലകൃഷ്ണൻ

മാനവ സംസ്‌കൃതി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കെ.പി.സി.സി. മെമ്പര്‍ സി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ സമഗ്രവികസനത്തിനായുള്ള വന്‍കിട പദ്ധതികള്‍ക്കൊപ്പം സാധാരണക്കാരന്റെ ജീവിത പ്രയാസങ്ങള്‍ അകറ്റുവാനുള്ള ഒട്ടേറെ സാമൂഹ്യ സുരക്ഷാ പദ്ധതികളും നടപ്പിലാക്കിയ ജനകീയ മുഖ്യമന്ത്രി കൂടിയായിരുന്നു അദ്ദേഹമെന്നും, പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് സ്വന്തം അനുഭവത്തിലൂടെ അദ്ദേഹത്തെ ഓര്‍മ്മിക്കുവാന്‍ കഴിയുന്നു എന്നത് ലോകത്തിലെ തന്നെ മറ്റൊരു ഭരണാധികാരിക്കും ലഭിക്കാത്ത അംഗീകാരമാണെന്നും ഏതു പ്രതിസന്ധിയേയും തികഞ്ഞ സമചിത്തതയോടെ അഭിമുഖീകരിച്ച അദ്ദേഹം പുതുതലമുറക്ക് പാഠപുസ്തകമാണന്നും സി.വി.ബാലകൃഷ്ണന്‍ പറഞ്ഞു.

താലൂക്ക് ചെയര്‍മാന്‍ സുധാകരന്‍ പറമ്പാട്ട് അധ്യക്ഷ്യം വഹിച്ചു.മാനവ സംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ വി.വി.സുധാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നടേരി ഭാസ്‌കരന്‍, പി.എം.അഷ്‌റഫ്, എന്‍.വി. വത്സന്‍, മോഹന്‍ദാസ് പാലോറ, സജീവന്‍ പൊറ്റക്കാട്ട്, കെ.കെ. മനോജ്, ജീന്‍ഷാബിജു, എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!