ഏകദിന അധ്യാത്മിക പാരായണ യജ്ഞം നടത്തി

മേപ്പയ്യൂർ: കീഴ്പയ്യൂർ കുനിയിൽ പരദേവതാ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായ് സി.എം. ബാബുവിന്റെ നേതൃത്വത്തിൽ ഏകദിന അധ്യാത്മിക പാരായണ യജ്ഞം നടത്തി. ക്ഷേത്രം മേൽശാന്തി പ്രകാശൻ നമ്പൂരി യജ്ഞശാലയിൽ നെയ്ത്തിരി തെളിയിച്ചു തുടക്കം കുറിച്ചു. പരിപാലന കമ്മറ്റി സെക്രട്ടറി ഏ.കെ.രാധാകൃഷ്ണനിൽ നിന്നും രാമയണം സി.എം. ബാബു ഏറ്റുവാങ്ങി.
ഗോപാലൻസ്വാമി കുലുപ്പ , പ്രമോദ് നാരായൺ , വിജയൻ വിളയാട്ടൂർ , വി.സി.രാധാകൃഷ്ണൻ , പത്മിനി മലയിൽ, ഭാനുമതി കൂമുണ്ടക്കൽ, മാധവി കൂഴിക്കണ്ടി എന്നിവർ പാരായണം നടത്തി. ക്ഷേത്രത്തിൻ വിശേഷാൽ പൂജയും, ദീപാരാധനയും, ഭഗവതി സേവയും നടന്നു . രാമായണ പാരായണ യജ്ഞത്തിൽ പങ്കെടുത്തവർക്ക് ക്ഷേത്രം തന്ത്രി ഏള പില ഇല്ലത്ത് സന്തോഷ് നമ്പൂരി പാട്ട് പൊന്നാടനൽകി ആദരിച്ചു.
പരിപാടികൾക്ക് ക്ഷേത്രം ട്രെസ്റ്റ് സെക്രട്ടറി കെ എം . രാജൻ, പരിപാലന കമ്മറ്റി പ്രസിഡണ്ട് പി.സി. ബാലകൃഷ്ണൻ , ഹരി എച്ച് പി. ദാസ് ,കെ. കുഞ്ഞികൃഷ്ണൻ നായർ , മണാട്ട് രാധാകൃഷ്ണൻ , ശ്രീനിവാസൻ കുരിക്കിലാട്ട് , കിഴക്കെടുത്ത് ശശി, ഒതയോത്ത് ശശി, വാഴോത്ത് ബാലകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി നിരവതി ഭക്തജനങ്ങൾ അധ്യാത്മിക രാമായണ യജ്ഞത്തിൽ പങ്കെടുത്തു




