കേരള ടെക്സ്റ്റയില്‍സ് ആന്റ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ മേഖലാ ജനറല്‍ ബോഡിയും അനുമോദന സമ്മേളനവും

കൊയിലാണ്ടി: കേരള ടെക്സ്റ്റയില്‍സ് ആന്റ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ മേഖലാ പ്രഥമ വാര്‍ഷിക ജനറല്‍ ബോഡിയും അനുമോദന സമ്മേളനവും ജൂലായ് 30 ഞായറാഴ്ച അരങ്ങാടത്ത് വണ്‍ ടു വണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലറിയിച്ചു.

കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വസ്ത്രവ്യാപാര രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു വരുന്നവരെ ചടങ്ങില്‍ ആദരിക്കും. വസ്ത്രവ്യാപാരികളുടേയും കടയിലെ ജീവനക്കാരുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരേയും അനുമോദിക്കും.

വസ്ത്രവ്യാപാര മേഖലയിലെ പ്രതിസന്ധിയെ കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. സംഘടയുടെ പ്രസിഡന്റ് കെ. കെ. ഗോപാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി സി. കെ. സുനില്‍ പ്രകാശ്, പ്രേമന്‍ നന്മന, നൗഷാദ് ഡീലക്‌സ്, നാസര്‍ കിഡ്‌സ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!