പോക്സോ നിയമം ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു
സമഗ്ര ശിക്ഷാ കേരളം പന്തലായനി ബി ആർ സി യുടെ നേതൃത്വത്തിൽ പോക്സോ നിയമവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി സി ഡി എസ് ഹാളിൽ നടന്ന ശില്പശാല കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. പന്തലായനി ബി.പി.സി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു മുഖ്യാതിഥിയായി.
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിലെ അധ്യാപകൻ സജീർ, ജിവിഎച്ച്എസ്എസ് നടക്കാവിലെ ഗീത കെ നായർ എന്നിവർ ഹയർ സെക്കൻഡറി അധ്യാപകർക്കായി നടത്തിയ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ലീഗൽ അഡ്വൈസർ അഡ്വ.കെ.ടി ശ്രീനിവാസൻ പോക്സോ നിയമ വശങ്ങളെക്കുറിച്ച് സംവദിച്ചു. ശില്പശാലയിൽ പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി, വോക്കേഷണൽ ഹയർസെക്കൻഡറി അധ്യാപകർക്കും കുട്ടികൾക്കും പോക്സോ ആക്ട് ബോധവത്ക്കരണ ക്ലാസ് നൽകും. ചടങ്ങിൽ എസ് എസ് കെ ക്ലസ്റ്റർ കോഡിനേറ്റർമാരായ സജിനി സി സ്വാഗതവും അബിത എൻ നന്ദിയും പറഞ്ഞു.