ജന മനസ്സ് പൂർണമായി വായിച്ചെടുത്ത നേതാവ് ഉമ്മൻ ചാണ്ടി: ഫ്രെ. കല്പറ്റ നാരായണൻ

കൊയിലാണ്ടി: ജനമനസ്സ് പൂർണമായി വായിച്ചെടുത്ത് കേരള ജനതയെ മുഴുവൻ ഗുണഭോക്താക്കളാക്കി മാറ്റിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് ഫ്രൊ. കല്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു  ത്രിവർണ്ണ സാംസ്കാരിക വേദി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന സേവനം സപര്യായാക്കി രഷ്ട്രീയ പ്രവർത്തനം ആസ്വദിച്ച അത്രമേൽ ലാളിത്വം നിറഞ്ഞ നേതാവാണ് ഉമ്മൻ ചാണ്ടി എന്ന് അദ്ദേഹം കൂട്ടിചേർത്തു. വികസനത്തിന് മാനവികതയും സാങ്കേതിക ഔന്നിത്യവും കൂട്ടി ചേർത്ത്, താൻ വഹിച്ച പദവികളെല്ലാം പുനർ മൂല്യനിർണയം ചെയ്ത, താൻ ബന്ധപ്പെട്ട തൊക്കെ സ്മരണീയമാക്കിയ നവകേരളത്തിന്റെ സ്രഷ്ടാവാണ് ഉമ്മൻ ചാണ്ടിയെന്നും, ഉമ്മൻ ചാണ്ടിയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു മില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജേഷ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. പി. കെ. അരവിന്ദൻ, മഠത്തിൽ നാണു, പി. രത്നവല്ലി, വി. ടി. സുരേന്ദ്രൻ, എൻ. വി. വത്സൻ, കൂമുള്ളി കരുണാകരൻ, പി. ജമാൽ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!