നാളികേര വിലയിടിവ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
കര്‍ഷകസംഘം കൊയിലാണ്ടി ഏരിയ കമ്മറ്റി ചേമഞ്ചേരി സബ് പോസ്റ്റോഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി സി പി ഐ എം കൊയിലാണ്ടി ഏരിയ കമ്മറ്റി സെക്രട്ടറി ടി കെ ചന്ദ്രന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
പി. സി. സതിഷ്ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ സെക്രട്ടറി കെ. രവിന്ദ്രന്‍, ഇ. അനില്‍കുമാര്‍, കെ. കെ. രവിത്ത്, പി. കെ. പ്രസാദ്,യു. സന്തോഷ്‌കുമാര്‍, വി. മുസ്തഫ എന്നിവര്‍ സംസാരിച്ചു.

നാളികേര വിലയിടിവ് കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി: നാളികേര വിലയിടിവിൽ പ്രതിഷേധിച്ച് . കേന്ദ്ര സർക്കാറിന്റെ കർഷക ദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക. നാളികേര സംഭരണം കാര്യക്ഷമമാക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കേരള കർഷക സംഘം നേതൃത്വത്തിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
കർഷക സംഘം കേന്ദ്ര കമ്മറ്റി അംഗം പി. വിശ്വൻ മാസ്റ്റർ ഉദ് ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു. കരിമ്പക്കൽ സുധാകരൻ, കെ. എം. നന്ദനൻ, സി. രാമകൃഷ്ണൻ, ഒ. ടി. വിജയൻ, പി. കെ. ഭരതൻ, പി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.






