കാര്‍ഷിക നഴ്‌സറി ഉത്ഘാടനം ചെയ്തു.
അരിക്കുളം: പന്തലായനി ബ്ലോക്ക് ആഗ്രോ സര്‍വ്വീസ് സെന്റര്‍ ഊരള്ളൂരിന്റെ കാര്‍ഷിക നഴ്‌സറിയുടെ ഉദ്ഘാടനം അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. എം. സുഗതന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
സൊസൈറ്റി പ്രസിഡന്റ് ജെ. എന്‍ പ്രേംഭാസിന്റെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. പ്രകാശന്‍, കൃഷി അസി. മധു, എം. സുനില്‍ എന്നിവര്‍ സംസാരിച്ചു. ഇ. ബാലന്‍ സ്വാഗതവും, കെ. എം. പ്രമീഷ് നന്ദിയും പറഞ്ഞു.






