മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു
കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന മെൻസ്ട്രൽ കപ്പ് വിതരണം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ. പി സുധ അധ്യക്ഷത വഹിച്ചു.
സി ഡി എസ് ചെയർപേഴ്സൺ വിപിന , ഐ സി ഡി എസ് സൂപ്പർവൈസർ സബിത എന്നിവർ എം എൽ എയിൽ നിന്നും മെൻസ്ട്രൽ കപ്പ് ഏറ്റുവാങ്ങി.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി,
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.വിനോദ്, ഗൈനക്കോളജി ഡോക്ടർ രാജശ്രീ, കുടുംബശ്രീ, ഹരിത കർമ്മസേന, ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.




