ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു

കന്നൂര് ഗവ. യുപി സ്‌കൂളില്‍ ചാന്ദ്രദിനാഘോഷം വിപുലമായി നടത്തി. പ്രസിദ്ധ ശാസ്ത്ര പ്രചാരകനായ എം പി സി നമ്പ്യാര്‍ കുട്ടികള്‍ക്ക് വേണ്ടി ആകാശക്കാഴ്ച ഒരുക്കി. ചാന്ദ്ര മനുഷ്യരുടെ വേഷമണിഞ്ഞെത്തിയ കുട്ടികള്‍ മറ്റു കുട്ടികളുമായി സംവദിച്ചു.

ചാന്ദ്രദിന ക്വിസ് വിജയികള്‍ക്കുള്ള സമ്മാനവിതരണവും ഇതോടൊപ്പം നടന്നു. പി ടി എ പ്രസിഡന്റ് ബിജു ഐശ്വര്യ അധ്യക്ഷനായ പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ പി കെ അരവിന്ദന്‍ സ്വാഗതവും സജീവന്‍ മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!