ആദ്യം ആധാർ: മേപ്പയൂരിൽ രണ്ട് ക്യാമ്പുകൾ

‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ജൂലൈ 23 ന് കൊഴുക്കല്ലൂർ കെ ജി എം എസ് യു പി സ്കൂൾ, കായലാട് എൽ പി. സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുക. അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് പുതുതായി ആധാർ കാർഡ് എടുകാനുള്ള സൗകര്യമാണ് ക്യാമ്പുകളിൽ ഒരുക്കിയിട്ടുള്ളത്.

ജില്ലയിലെ മുഴുവൻ പേർക്കും ആധാർ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തിൽ ആവിഷ്കരിച്ച സമഗ്ര എൻറോൾമെന്റ് പരിപാടിയാണ് `ആദ്യം ആധാർ`. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.

പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ കൊഴുക്കല്ലൂർ കെ ജി എം എസ് യു പി സ്കൂളിൽ നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!