അതിദരിദ്രർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു
മേപ്പയ്യൂർ പഞ്ചായത്തിലെ അതിദരിദ്രർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. കേരളത്തെ സമ്പൂർണ്ണ ദാരിദ്ര നിർമ്മാജനം ചെയ്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവേയിൽ കണ്ടെത്തിയവർക്കാണ് തിരിച്ചറിയൽ കാർഡുകൾ നൽകിയത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ നിർവഹിച്ചു.
വെെസ് പ്രസിഡന്റ് എൻ പി. ശോഭ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി സുനിൽ, വി പി രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, സെക്രട്ടറി കെ പി അനിൽകുമാർ, അസി സെക്രട്ടറി എം ഗംഗാധരൻ, വി ഇ ഒ ഐ ഷൈജിത്ത് എന്നിവർ സംസാരിച്ചു.






