ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മേപ്പയ്യൂരില്‍ പൗരാവലി മൗനജാഥയും അനുശോചന യോഗവും
മേപ്പയ്യൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മേപ്പയ്യൂരില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി മൗനജാഥയും അനുശോചന യോഗവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജന്റെ അധ്യക്ഷതയില്‍ ബസ്റ്റാന്റ് പരിസരത്ത് നടന്നു.
മുന്‍ എം എല്‍ എ എന്‍. കെ. രാധ അനുസ്മരണ പ്രഭാഷണം നടത്തി. മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. പി. രാമചന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ. വി. അബ്ദുള്ള, കെ. കുഞ്ഞിരാമന്‍, കെ. രാജീവന്‍, ടി. കെ. എ. ലത്തീഫ്, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, സി. ബിജു, മധു പുഴയരികത്ത്, കെ. ലോഹ്യ, മേലാട്ട് നാരായണന്‍, വി. എ. ബാലകൃഷ്ണന്‍, പി. പ്രസന്ന, റാബിയ എടത്തിക്കണ്ടി, രാജന്‍ ഒതയോത്ത്, വിനോദ് വടക്കയില്‍ എന്നിവര്‍ സംസാരിച്ചു. ഇ. അശോകന്‍ സ്വാഗതവും, കെ. പി. വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.