ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സര്‍വമത പ്രാര്‍ഥനയ്ക്ക് തുടക്കമായി
പയ്യോളിയില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സര്‍വമത പ്രാര്‍ഥനയ്ക്ക് തുടക്കമായി. ഇരിങ്ങല്‍ ശ്രീ ധര്‍മശാസ്താ ക്ഷേത്രം മേല്‍ശാന്തി ടി ജി ഗിരീഷ്, പയ്യോളി സേക്രട് ഹാര്‍ട്ട് ചര്‍ച്ച് വികാരി ഫാദര്‍ പ്ലാസിഡ്, കൊല്ലം പാറപ്പള്ളി തമീംദാര്‍ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ സുഹൈല്‍ ഹൈത്തമി തുടങ്ങിയ ആത്മീയാചാര്യന്മാരുടെ നേതൃത്വത്തിലാണ് സര്‍വമത പ്രാര്‍ഥന ആരംഭിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ ടി വിനോദന്‍ മഠത്തില്‍ നാണുമാസ്റ്റര്‍, വി പി ഭാസ്‌കരന്‍, സന്തോഷ് തിക്കോടി, പുത്തുക്കാട് രാമകൃഷ്ണന്‍, വടക്കയില്‍ ഷഫീഖ് സബീഷ് കുന്നങ്ങോത്ത്, ഇ കെ ശീതള്‍ രാജ്, മുജേഷ് ശാസ്ത്രി, തൊടുവായല്‍ സദാനന്ദന്‍, നിധിന്‍ പൂഴിയില്‍, സനൂപ് കോമത്ത്, ഗീത ശ്രീജിത്ത്, എന്‍ എം മനോജ്, ഇ കെ ബിജു, സജീഷ് കോമത്ത് എന്നിവര്‍ നേതൃത്വം നല്‍കി.






