കൈൻഡ് സ്റ്റുഡന്റസ് ഇനീഷ്യേറ്റീവ് രൂപീകരിച്ചു
കിഴരീയൂര്‍: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുന്നതിനായി കൈൻഡ് സ്റ്റുഡന്റസ് ഇനീഷ്യേറ്റീവ് എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു. രൂപീകരണയോഗം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഫാക്കൽറ്റി മെമ്പർ മുഹമ്മദ് സൈഫ് ഉദ്ഘാടനം ചെയ്തു.
കൈൻഡ് ചെയർമാൻ കെ. പ്രഭാകരകുറുപ്പ് അധ്യക്ഷനായി. ഇടത്തിൽ ശിവൻ, കേളോത്ത് മമ്മു, ശശി പാറോളി, ടി. എ സലാം, കെ. എം. സുരേഷ് ബാബു, രജിത കെ. വി, സാബിറ നടുക്കണ്ടി, അർജുൻ ഇടത്തിൽ, ടി. മുഹമ്മദ് ഷാമിൽ, ഹർഷിദ. എൻ, വൈഷ്ണവ് കെ. കെ, മുഹമ്മദ് നിസാം,ദിയ ഷെറിൻ, അശ്വതി സന്തോഷ്, മുഹമ്മദ് സാബിത്ത് എന്നിവർ സംസാരിച്ചു.
കൈൻഡ് ജനറൽ സെക്രട്ടറി കെ. അബ്ദുറഹ്‌മാൻ സ്വാഗതവും സെക്രട്ടറി റിയാസ് പുതിയടത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ : അർജുൻ ഇടത്തിൽ (പ്രസിഡണ്ട്), കെ. മുഹമ്മദ് ആദിൽ, അശ്വതി സന്തോഷ്, പി. മുഹ്സിന, (വൈസ് പ്രസിഡന്റ്), ടി. മുഹമ്മദ് ഷാമിൽ (സെക്രട്ടറി), ആർ. ആർഷ്യ, കെ. ലാമിയ, ഫാത്തിമ മിസ്ബ നസ്‌ലി (ജോ. സെക്രട്ടറി), എൻ. ഹർഷിദ (ട്രഷറർ)






