അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി വില്ലേജ്‌ കമ്മറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി വിലേജ് കമ്മറ്റി എസ് എസ് എൽ സി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും,
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സംസ്ഥാന തല ജേതാവായ ദേവലക്ഷ്മി, പുതുച്ചേരി ടൂറിസം ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ
ആനന്ദ താണ്ഡവം പരിപാടിയിൽ പങ്കെടുത്ത് ലോക റിക്കോർഡ് നേടിയ തൃഷ ബൈജു, ഫിഡെ റേറ്റഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് അന്താരാഷ്ട്ര റേറ്റിംഗ് കരസ്ഥമാക്കിയ അനന്തകൃഷ്ണൻ എന്നിവരെയും ഉപഹാരം നൽകി ആദരിച്ചു.

വില്ലേജ് കമ്മറ്റി പ്രസിഡൻ്റ് സിന്ധു കാട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി കെ. പുഷ്പജ ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ നൽകി.  പി. കെ.  ഷീജ, രജുല എന്നിവർ സംസാരിച്ചു.

ഏരിയ തല വനിതാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സഹായിച്ച മുഴുവൻ പേർക്കും പ്രോത്സാഹന സമ്മാനവും നൽകി. സെക്രട്ടറി സ്മിതി പി.  സ്വാഗതവും, ട്രഷറർ ശ്രീലത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!