മൂടാടിയില്‍ വീട്ടിലെ തേങ്ങാ കൂടയ്ക്ക് തീപിടിച്ചു
മൂടാടി: നന്തിയില്‍ വീരവഞ്ചേരി പിലാക്കാട്ട് വയല്‍ സ്വദേശി മിസ് നാസ് മുസ്തഫയുടെ വീട്ടിലെ തേങ്ങാ കൂടയ്ക്ക് തീപിടിച്ചു. കൂടയില്‍ നിന്നും പുക ഉയരുന്നത് കണ്ട് വീട്ടുകാരെ അറിയിക്കുകയും പ്രദേശവാസികളുടെ സഹായത്തോടെ മോട്ടോര്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുകയും കൊയിലാണ്ടി ഫയര്‍ഫോഴ് എത്തി തീ പൂര്‍ണ്ണമായി അണയ്ക്കുകയും ചെയ്തു.
അയ്യായിരത്തോളം തേങ്ങ നശിക്കുകയും, കൂടയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥാമിക കണക്ക്. തേങ്ങാ കച്ചവടം മാത്രമാണ് മുസ്തഫയുടെ ഉപജീവനം.
സ്റ്റേഷന്‍ ഓഫീസര്‍ പി. കെ. ശരത്ത്, സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫീസര്‍ പ്രദീപ്, ഓഫീസര്‍മാരായ ഇര്‍ഷാദ്, ബബീഷ്, അനൂപ്, ഹോം ഗാര്‍ഡ് സുജിത്ത്, ഡ്രൈവര്‍ റഷീദ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രതീശന്‍ എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.






