പ്രമുഖ കോണ്‍ഗ്രസ് നേതാവ് പട്ടര് മഠത്തില്‍ രയരപ്പന്‍ അനുസ്മരണം നടത്തി
മേപ്പയ്യൂര്‍; പയഴകാല പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൊഴുക്കല്ലൂര്‍ പട്ടര് മഠത്തില്‍ രയരപ്പന്റെ പന്ത്രണ്ടാം ചരമവാര്‍ഷികം ആചരിച്ചു.
അനുസ്മരണ യോഗം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ. പി. രാമചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം. പി. സുബാഷ് അദ്ധ്യക്ഷത വഹിച്ചു. പൂക്കോട്ട് ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. സന്‍ജയ് കൊഴുക്കല്ലൂര്‍, അബ്ദുറഹിമാന് കൊമ്മിലേരി, സി. പി. വിനോദന്‍, തുടങ്ങിയവര്‍ സംസാരിച്ചു. കെ. ടി. വിനോദന്‍ സ്വാഗതവും അമീന് മേപ്പയ്യൂര്‍ നന്ദിയും പറഞ്ഞു.