ഏകത റാലി വിജയിപ്പിക്കാന്‍ കൊയിലാണ്ടിയില്‍ ചേര്‍ന്ന ആര്‍വൈഎഫ് ജില്ലാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു

ബഹുസ്വരതയുടെ ഇന്ത്യ എന്ന മുദ്രാവാക്യവുമായി ആര്‍ വൈ എഫ് സംസ്ഥാന കമ്മറ്റി ആഗസ്ത് 9 ന് കൊല്ലത്ത് സംഘടിപ്പിക്കുന്ന ഏകത റാലി വിജയിപ്പിക്കാന്‍ കൊയിലാണ്ടിയില്‍ ചേര്‍ന്ന ആര്‍വൈഎഫ് കോഴിക്കോട് ജില്ലാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

കണ്‍വന്‍ഷന്‍ ആര്‍ വൈ എഫ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എന്‍. കെ. ഉണ്ണികൃഷണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വില്‍സണ്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മണ്ഡലം സെക്രട്ടറി റഷീദ് പുളിയഞ്ചേരി, ഗീരീഷന്‍ മാസ്റ്റര്‍ കൊയിലാണ്ടി, എടച്ചേരി കുഞ്ഞിക്കണ്ണന്‍, ജ്യോതിഷ് നടക്കാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അക്ഷയ് പൂക്കാട് സ്വാഗതവും, ഷാജി പുതുപ്പാടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!