പോലീസ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്ക്.
പോലീസ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ച് പത്തോളം പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെ കൊയിലാണ്ടി ദേശീയപാതയില്‍ കൃഷ്ണ തിയേറ്ററിന് സമീപമാണ് അപകടം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാറില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. കട്ടര്‍ ഉപയോഗിച്ച് കാറിന്റെ മുന്‍ഭാഗം കട്ട് ചെയ്ത് പുറത്തെടുത്ത ഇദ്ദേഹത്തിന് കാര്യമായ പരിക്കുണ്ട്. മലപ്പുറത്ത് നിന്ന് പ്രതികളുമായി കണ്ണൂരില്‍ പോയി വാനില്‍ തിരിച്ചു പോകുമ്പോഴായിരുന്നു അപകടം. ഇന്നോവ കാര്‍ വടകര ഭാഗത്തേക്ക് പോകുകയായിരുന്നു. അപകടത്തില്‍ ഇന്നോവ കാര്‍ പാടേ തകര്‍ന്നു.
![]()

![]()

