എൻ.സി.സി ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്: വിജയികൾക്ക് സമ്മാനങ്ങൾ നൽകി
വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റെയ്ഞ്ചില്‍ നടന്ന ആള്‍ ഇന്ത്യ ഇന്റര്‍ ഡയറക്ട്രേറ്റ് സ്‌പോര്‍ട്‌സ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ആന്റണി രാജുവും വിതരണം ചെയ്തു. കര്‍ണാടകയും ഗോവയുമാണ് ഒന്നാമതെത്തിയത്. തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ രണ്ടാമതും മഹാരാഷ്ട്ര മൂന്നാമതുമെത്തി.
വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച് എന്‍.സി.സി പരിശീലനത്തിന് പ്രയോജനപ്പെടുത്തണമെന്നും ഇതിന് അനുവാദത്തിനായി സര്‍ക്കാരിനെ സമീപിക്കണമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. എന്‍.സി.സി അച്ചടക്കത്തിന് ഊന്നല്‍ നല്‍കുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വിജയിക്കുന്നതിനാവശ്യമായ സ്വഭാവ സവിശേഷത വികസിപ്പിക്കാന്‍ എന്‍.സി.സി പരിശീലനത്തിന് സാധിക്കുന്നു. കേഡറ്റുകളില്‍ നേതൃത്വപരമായ കഴിവ് പരിപോഷിപ്പിക്കുന്നു. ഉത്തരവാദിത്തമുള്ള പൗരന്‍മാരാകാന്‍ എന്‍.സി.സി പഠിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു.
എ പ്ലസ് വിജയം നേടുന്നത് മാത്രമല്ല വിദ്യാഭ്യാസമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. എന്‍.സി.സി പരിശീലനം നല്‍കുന്ന വിദ്യാഭ്യാസം വലുതാണ്. ഇത് വിദ്യാര്‍ഥികള്‍ക്ക് ഭാവിയില്‍ ഏറെ സഹായിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ എന്‍.സി.സി കേഡറ്റുകള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. എന്‍.സി.സി-യുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
![]()

![]()

