കൊയിലാണ്ടിയിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു
കൊയിലാണ്ടി നഗരസഭയും കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീ ജില്ലാ മിഷനും കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസും സംയുക്തമായി മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. തൊഴിൽ സഭയുടെ ഭാഗമായി നടത്തിയ തൊഴിൽ മേളയിൽ 5 വിവിധ സ്ഥാപനങ്ങളും കമ്പനികളും ആയിരത്തിലേറെ ഉദ്യോഗാർത്ഥികളും പങ്കെടുത്തു. ഇന്റര്‍വ്യൂവിലൂടെ 108 പേരെ തിരഞ്ഞെടുത്തു. 552 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു.
കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന തൊഴിൽ മേള നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിഗ് കമ്മറ്റി അധ്യക്ഷരായ കെ.ഇ. ഇന്ദിര, കെ.ഷിജു, ഇ.കെ.അജിത്ത്, നിജില പറവക്കൊടി,കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ റംഷിന, സി ഐ ഐ പ്രതിനിധി ലിമീഷ്, എൻ യു എൽ എം സിറ്റി മിഷൻ മാനേജർ തുഷാര, നഗരസഭ നോളജ് മിഷൻ സി എ മാരായ രൂപ, ശാലിനി എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി ഇന്ദു. പി.ശങ്കരി സ്വാഗതവും സി ഡി എസ് ചെയർപേഴ്സൻ വിപിന നന്ദിയും പറഞ്ഞു.






