ഓർമ്മകളിലെ നമ്പൂതിരി
നടുവണ്ണൂർ: വരികളെ വരകളിൽ ആവാഹിച്ച വിഖ്യാത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം നടുവണ്ണൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ മഴവിൽ കലാകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്നു. കഥാപാത്ര ചിത്രീകരണത്തിന്റെ വേറിട്ട വഴികൾ സോദാഹരണസഹിതം വിദ്യാർത്ഥികൾക്ക് പകർന്ന് മേപ്പയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചിത്രകലാ അധ്യാപകൻ റഹ്മാൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് സത്യൻ കുളിയാപ്പൊയിൽ അധ്യക്ഷം വഹിച്ച ചടങ്ങിൽ, മലയാള ഭാഷയുടെ ചിത്രവിന്യാസം നമ്പൂതിരി ചിത്രങ്ങളിൽ എന്ന വിഷയത്തിൽ ദിലീപ് കീഴൂർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ടി. എം. സുരേഷ് ബാബു, വി. സി. സാജിദ് നൊച്ചാട്, എന്നിവർ അനുസ്മരണ ഭാഷണം നടത്തി. മഴവിൽ കലാ കൂട്ടായ്മ ജനറൽ കോഡിനേറ്റർ കെ. സി. രാജീവൻ സ്വാഗതവും മഴവിൽചന്തം ടീച്ചർ കോഡിനേറ്റർ ശ്രീജേഷ് നന്ദിയും പറഞ്ഞു.




