ഗുണഭോക്തൃ സംഗമവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു

മേലടി ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വിഭാ​ഗത്തിനുള്ള വിവിധ പദ്ധതികളുടെ ഗുണഭോക്തൃ സംഗമവും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു. സേഫ് പദ്ധതി പ്രകാരം മേലടി ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് മുഖേന ആനുകൂല്യം കൈപ്പറ്റി ഭവനപൂർത്തീകരണം നിർവഹിച്ച 27 ഗുണഭോക്താക്കൾക്കുള്ള ഉപഹാരം ചടങ്ങിൽ വിതരണം ചെയ്തു. ടി.പി രാമകൃഷ്ണൻ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭ ചെയർമാൻ ഷഫീഖ് വടക്കയിൽ മുഖ്യാതിഥിയായി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. എം. രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, ബ്ലോക്ക് പഞ്ചായത്തം​ഗങ്ങളായ അഷീദ നടുക്കാട്ടിൽ, ശ്രീനിവാസൻ, രമ്യ എ. പി, എം. കെ. നിഷിത, വിവിധ പഞ്ചായത്തുകളിലെ സ്ഥിരം സമിതി അധ്യക്ഷന്മാരായ ദിബിന, പ്രനില സത്യൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സരുൺ എന്നിവർ സംസാരിച്ചു. ബ്ലോക്ക് എസ്.സി ഡവലപ്പ്മെന്റ് ഓഫീസർ അബ്ദുൽ അസീസ് ടി. സ്വാഗതവും അക്രഡിറ്റഡ് എഞ്ചിനീയർ കൃഷ്ണേന്തു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!