ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ ഷീ സ്റ്റാർട്സ് സംഘടിപ്പിച്ചു

ചങ്ങരോത്ത് ​ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, വ്യവസായ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഷീ സ്റ്റാർട്ട്സ് സംഘടിപ്പിച്ചു. കുടുംബശ്രീയുടെ ഓക്സിലറി ​ഗ്രൂപ്പ് അം​ഗങ്ങൾക്ക് സംരംഭക സാധ്യത ഒരുക്കുന്നതിനും കൂടുതൽ വനിതകളെ സംരംഭകരംഗത്തേക്ക് കൊണ്ടുവരുന്നതിനുമായി ആവിഷ്ക്കരിച്ച പദ്ധതിയാണ് ഷീ സ്റ്റാർട്ട്സ്. ആദ്യഘട്ട പരിശീലന പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു.

പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്‌സൺ അനിത അധ്യക്ഷത വഹിച്ചു. കൂത്താളി എന്റർപ്രെെസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ജിതിൻ കുമാർ ഷീ സ്റ്റാർട്ട്സ് പരിപാടിയുടെ ഭാഗമായുള്ള പരിശീലന ക്ലാസ് നയിച്ചു. പരിപാടിയിൽ എ.ഡി.എസ്, സി.ഡി.എസ് പ്രതിനിധികൾ, കുടുംബശ്രി അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ്‌ പ്രതിനിധികൾ ഉൾപ്പെടെ നൂറിൽപരം വനിതകൾ പങ്കെടുത്തു. വ്യവസായ വകുപ്പ് എന്റർപ്രെെസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് അശ്വിൻ കെ.ആർ സ്വാഗതം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!