ഇന്ത്യൻ ഫുട്ബോൾ താരം അബ്ദുൽ സമദ് വിവാഹിതനായി.
ഇന്ത്യൻ ഫുട്ബോൾ താരം അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ്സ ഫർഹത്താണ് ഇന്ത്യയുടെ മധ്യനിര താരത്തിന്റെ വധു. കേരള ബ്ലാസ്റ്റേഴ്സിലെ സഹല്ലിന്റെ സഹതാരങ്ങളായ കെപി രാഹുൽ, സച്ചിൻ സുരേഷ് മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങളായ മുഹമ്മദ് റാഫി, സി.കെ വിനീത്, റിനോ ആന്റോ തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നത്.
താരത്തിന്റെ വിവാഹ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് ആശംസകൾ സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചിരിക്കുന്നത്.


