ഏരൂല്‍ അംഗനവാടി ഡ്രൈനേജിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 7 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഏരൂല്‍ അംഗനവാടി ഡ്രൈനേജിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിര്‍വ്വഹിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ വത്സല പുല്ല്യേത്ത് അധ്യക്ഷത വഹിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം കെ. അഭിനീഷ്, കാപ്പാട് ഡിവിഷന്‍ സമിതി കോഡിനേറ്ററും ഗ്രാമ പഞ്ചായത്തംഗമായ വി. മുഹമ്മദ് ഷരീഫ്, ഹംസക്കോയ കല്ലില്‍, പി കെ ഉണ്ണികൃഷ്ണന്‍, ടി പി ദേവദാസ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം പി മൊയ്തീന്‍കോയ സ്വാഗതവും എന്‍ വി ബീന നന്ദിയും പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് 2022-2023 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തി സമയ ബന്ധിതമായി പണി പൂര്‍ത്തീകരിച്ച കരാറുകാരന്‍ സുമേഷ് പഴങ്കാവിലിന് പി ബാബുരാജ് മൊമെന്റൊ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!