യാനങ്ങളുടെ പരിശോധന
തീരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യന്ത്രവൽകൃത ട്രോൾ ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും പരിശോധന നടത്തുന്നു. ജൂലൈ 13,14 തിയ്യതികളിൽ ബേപ്പൂർ ഹാർബറിലും, ജൂലൈ 14ന് വെള്ളയിൽ ഹാർബറിലും, ജൂലൈ 18,19 തിയ്യതികളിൽ പുതിയാപ്പ ഹാർബറിലും, ജൂലൈ 14,15, 16 തിയ്യതികളിൽ കൊയിലാണ്ടി ഹാർബറിലും, 15,16 തിയ്യതികളിൽ വടകര ചോമ്പാൽ ഹാർബറിലും പരിശോധന നടത്തുന്നു.
എല്ലാ യാന ഉടമകളും പരിശോധനയിൽ പങ്കെടുക്കേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.


