Wednesday, March 18, 2026

Primeedition

Real news on-time

രാത്രികാലങ്ങളിൽ നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരികൾ

കൊയിലാണ്ടി: അടിക്കടി ഉണ്ടാകുന്ന രാത്രികാലങ്ങളിലെ മോഷണവും പട്ടാപ്പകൽ കടകളിൽ കയറിയ സാമൂഹ്യദ്രോഹികളായ മോഷ്ട്ടാക്കളെ പോലീസ് നിരീക്ഷിക്കണമെന്നും, കഴിഞ്ഞദിവസം കൊയിലാണ്ടി ടൗൺഹാളിലെ  ഷോപ്പിൽ മോഷണം നടത്തിയ മോഷ്ടാവിനെ ഉടൻ പിടികൂടമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.  വ്യപാര ഭവനിൽ നടന്ന  കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കൊയിലാണ്ടി യൂനിറ്റ് പ്രസിഡണ്ട് കെ.പി ശ്രീധരൻറ അധ്യക്ഷയിൽ നടന്ന യോഗത്തിൽ കബീർ സലാല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ എം രാജീവൻ, ശശി പി വി , ഗീരിഷ്,  ലാലു, ജിഷ, ഉഷ മനോജ്, റോസ്ബെന്നറ്റ് ,മോളി എന്നിവർ സംസാരിച്ചു. റിയാസ്അബൂബക്കർ സ്വാഗതവും ഷറഫുദ്ദീൻ ലക്കി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!