അനൂപിന്റെ കുടുംബത്തിനും സര്‍ക്കാര്‍ സഹായം കൈമാറി
കൊയിലാണ്ടി ചെറിയമങ്ങാട് കടലില്‍ മരണപ്പെട്ട പുതിയ പുരയില്‍ അനൂപിന്റെ (സുന്ദരന്‍ ) കുടുംബത്തിനും സര്‍ക്കാര്‍ സഹായം അമ്മ പുഷ്പയ്ക്ക് കാനത്തില്‍ ജമീല എം എല്‍ എ കൈമാറി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ കെ. കെ. വൈശാഖ്, മത്സ്യത്തൊഴിലാളി യൂനിയന്‍ സെക്രട്ടറി സി. എം. സുനിലേശന്‍, ഫിഷറീസ് ഉദ്യോഗസ്ഥരും വീട്ടില്‍ എത്തി.


