യാത്രയയപ്പ് യോഗവും അനുമോദനവും സംഘടിപ്പിച്ചു

മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂർ സ്റ്റുഡൻ്റ് പോലീസ് യൂണിറ്റ് സ്ഥലം മാറി പോകുന്ന മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. കെ ഉണ്ണികൃഷ്ണന് യാത്രയയപ്പും, കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറും മുൻ എസ് പി സി കേഡറ്റുമായ സി.എം അനു ഗ്രഹയ്ക്ക് അനുമോദനവും നൽകി.ചടങ്ങ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു .

ഹെഡ്മാസ്റ്റർ കെ. നിഷിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് എം.എം.ബാബു അധ്യക്ഷനായി. വടകര എസ് പി സി നോഡൽ ഓഫീസ് പ്രതിനിധി ഷൈനി, എസ് എം സി കൺവീനർ ഇ.കെ.ഗോപി, മേപ്പയ്യൂർ സി.പി.ഒ.ജിനീഷ് കുമാർ, സീനിയർ അസിസ്റ്റൻ്റ് എം.എസ്.പുഷ്പജം, എസ് ആർ ജി കൺവീനർ കെ.ഒ.ഷൈജ, എസ് .പി.സി യൂണിറ്റ് ഓഫീസർമാരായ കെ.സുധീഷ് കുമാർ, കെ.ശ്രീ വിദ്യ എന്നിവർ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!