കൈ തൊഴിലാളികളെ സംരക്ഷിക്കണം – ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ്സ്
കൊയിലാണ്ടി: വിവിധ കൈ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും, തൊഴിലാളികളുടെ ക്ഷേമത്തെ മുന്‍ നിര്‍ത്തി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കേരള പ്രദേശ് ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ്സ് ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു.
പി. കരുണാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി. ടി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഉമേഷ് കുണ്ടുതോട്, പി. ഷിജില, ടി എം ജിതേഷ്, എന്‍. കെ. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി: കെ. പി. സതീഷ് – പ്രസിഡന്റ്, പി. ഷിജില, – വൈസ് പ്രസിഡന്റ്, പി. വി. ശ്രീജു, ജനറല്‍ സെക്രട്ടറി, എന്‍. കെ. മനോജ് – സെക്രട്ടറി, ടി. എം. ജിതേഷ് – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.


