വർദ്ധിപ്പിച്ച കറണ്ട് ചാർജ് പിൻവലിക്കുക ആം ആദ്മി പാർട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി: വര്‍ദ്ധിപ്പിച്ച കറണ്ട് ചാര്‍ജ് പിന്‍വലിക്കുക ആം ആദ്മി പാര്‍ട്ടി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സമ്മേളനം ആവശ്യപ്പെട്ടു.
ആം ആദ്മി പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഭിലാഷ് കോഴിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഷമീര്‍ പയ്യോളി സ്വാഗതവും, ഉണ്ണികൃഷ്ണന്‍ പുക്കാട് നന്ദിയും പറഞ്ഞു.
2023-24 പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് സയ്യിദ് സാലിഹ് പയ്യോളി, സെക്രട്ടറി പ്രദീപ് കൊയിലാണ്ടി, ട്രെഷറര്‍ റിയാസ് അബൂബക്കര്‍ എന്നിവരെ തിരഞ്ഞെടുത്തു.