കൊയിലാണ്ടിയില്‍ വ്യാജവാറ്റുമായി യുവാക്കള്‍ പിടിയില്‍
കൊയിലാണ്ടിയില്‍ വ്യാജവാറ്റുമായി യുവാക്കള്‍ പിടിയില്‍. നടുവത്തൂര്‍ സ്വദേശി ശ്രീജിത്, അരിക്കുളം സ്വദേശി സുധീഷ് എന്നിവരെയാണ് വ്യാജവാറ്റു ചാരയവുമായി പിടിയിലായത്.
കൊയിലാണ്ടി സി. ഐ. എം. വി. ബിജുവിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്. ഐ. അനീഷ് വടക്കയില്‍, എസ്. സി. പി. ഒ. മാരായ വി. പി. ഷൈജു, ടി. വി. നികേഷ്, ഡ്രൈവര്‍ പി. എം. ഗംഗേഷ് എന്നിവരാണ് പിടികൂടിയത്. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഇരുവരെയും റിമാന്റ് ചെയ്തു.