ചെറിയമാങ്ങാട് നിന്നും കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കൊയിലാണ്ടി: ചെറിയമാങ്ങാട് നിന്നും കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ വലിയമങ്ങാട് സ്വദേശി അനൂപി (36) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നു രാവിലെ ഹാര്‍ബറിനു സമീപം ഉപ്പാലക്കണ്ടി ക്ഷേത്രത്തിനടുത്ത് തീരത്ത് കരയ്ക്കടിയുകയായിരുന്നു. വ്യാഴ്ച രാത്രിയാണ് അനൂപിനെ കടലില്‍ കാണാതാവുന്നത്. വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഫയര്‍ഫേഴ്‌സും പോലീസും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
എലത്തൂര്‍ കോസ്റ്റല്‍ പോലീസ് ഇന്‍ക്വാന്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടശേഷം ബന്ധുക്കള്‍ക്ക് വിട്ട്‌നല്‍കും.