ജില്ലാ കലക്ടർ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു
ജില്ലാ കലക്ടർ എ ഗീത കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗവൺമെൻറ് യു പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. വെണ്ടക്കംപൊയിൽ എസ് ടി കോളനിയിലെ 18 കുടുംബങ്ങളില്‍ നിന്നുള്ള 91 അംഗങ്ങളാണ് ക്യാമ്പിൽ താമസിക്കുന്നത്.
ഡെപ്യൂട്ടി കലക്ടർമാരായ അനിത കുമാരി ഇ, പി.എൻ പുരുഷോത്തമൻ എന്നിവരും കലക്ടറോടെപ്പം ഉണ്ടായിരുന്നു.